കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ സ്ഥിര താമസക്കാരായ എഴുത്തുകാരി നിര്‍മ്മലയ്ക്കും (കാനഡ) ലൈല അലക്‌സിനും (കാലിഫോര്‍ണിയ) കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി സ്വീകരണം നല്കി. ദര്‍ശനം എം എന്‍ സത്യാര്‍ത്ഥി ഹാളില്‍ പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പി കെ ഗോപി ഇരുവര്‍ക്കും മുഖ്യ രക്ഷാധികാരി അംഗത്വ ഫലകം കൈമാറി ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരന്‍ എം പ്രശാന്ത് (എടപ്പാള്‍), കോന്നി ഗവ.ആശുപത്രിയിലെ ഡോ. മിനി സന്തോഷ് എന്നിവര്‍ ആശംസ നേര്‍ന്നു. ലൈല അലക്‌സും നിര്‍മ്മലയും മറുപടി പ്രസംഗം നടത്തി. ലൈല അലക്‌സ് ഇംഗ്‌ളീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്ത ടി പത്മനാഭന്റെ കഥകള്‍, ലതാലക്ഷ്മിയുടെ നോവല്‍ തിരുമുഗള്‍ ബീഗം എന്നിവ ദര്‍ശനം ഗ്രന്ഥശാലയ്ക്ക് കൈമാറി. ദര്‍ശനം ഗ്രന്ഥശാല പ്രസിഡന്റ് പി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായി. സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി ടി കെ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.