CIER മദ്റസകളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ ആരംഭിക്കുന്നു

Kozhikode

കോഴിക്കോട് : കേരളത്തിൽ ആദ്യമായി മദ്സകളിൽ സ്കൗട്ട് ആൻ്റ് ഗൈഡ് യൂനിറ്റുകൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി സി ഐ ഇ ആർ മദ്റസ അധ്യാപകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്കൗട്ട് ആൻഡ് ഗൈഡ് മാസ്റ്റർ മാർക്കുള്ള പരിശീലനം പൂർത്തിയായി.

5 വയസ്സ് മുതൽ 10 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പരിശീലനം പൂർത്തീകരിച്ച ട്രെയിനർമാരുടെ നേതൃത്വത്തിൽ സ്കൗട്ട് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

വിദ്യാർത്ഥികളിൽ രാജ്യസ്നേഹം വളർത്തിയെടുക്കുന്നതിനും സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും ശുചിത്വബോധം വളർത്തിയെടുക്കുന്നതിനും, മദ്യം മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകൾക്കെതിരെ പ്രതികരിക്കുന്നതിനും സജ്ജമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പഠനത്തോടൊപ്പം മാനസിക വികാസവും കായിക ക്ഷമതയും ഉറപ്പുവരുത്തുകയും സേവന മേഖലയിൽ പങ്കാളികളാക്കുകയും ചെയ്യുക എന്നത് സ്കൗട്ടിന്റെ പ്രവർത്തനങ്ങളിലൂടെ സാധ്യമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത് സ്കൗട്ടിൻ്റെ മാസ്റ്റർ ട്രെയിനർമാർ മുഖേനയാണ് സി ഐ ഇ ആർ അധ്യാപകർ പരിശീലനം നേടിയിരിക്കുന്നത്.

അടുത്തമാസം കേരളത്തിലെ തെരഞ്ഞെടുത്ത മദ്സകളിൽ സിഐ ഇ ആർ സ്കൗട്ട് യൂണിറ്റുകൾ ആരംഭിക്കുകയും ശേഷം കേരളത്തിലെ മുഴുവൻ മദ്സകളിലും യൂനിറ്റുകൾ വ്യാപിപ്പിക്കുകയും ചെയ്യും .

ഏഴു ദിവസമായി ആലുവയിൽ നടന്നു വന്ന കബ് മാസ്റ്റർ ഫ്ലോക്ക് ട്രെയിനർ എന്നിവർക്കുള്ള റസിഡൻഷ്യൽ ക്യാമ്പിൻ്റെ സർട്ടിഫിക്കറ്റ് വിതരണം സി ഐ ഇ ആർ കൺവീനർ ഡോക്ടർ ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആർ സെക്രട്ടറി അബ്ദുൽ വഹാബ് നന്മണ്ട, ജംഇയ്യത്തുൽ ഉലമ ഹിന്ദ് നേതാക്കളായ ഇബ്രാഹിം മൗലവി, അബ്ദുസമദ് ഉസ്താദ് എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് ട്രെയിനിങ് കമ്മീഷണർ സലീം ത്യാഗി കോഴ്സിന് നേതൃത്വം നൽകി.