മഹല്ലുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം

Kozhikode

പാലത്ത്: വര്‍ത്തമാനകാലത്ത് വര്‍ദ്ധിച്ചുവരുന്ന സാമൂഹിക തിന്മകള്‍ക്കെതിരെ മഹല്ലുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഹിമായത്തുദ്ദീന്‍ സംഘത്തിന്റെ അറുപതാം വാര്‍ഷിക സംഗമം ആവശ്യപ്പെട്ടു. പരിപാടിയുടെ
ഔപചാരികമായ ഉദ്ഘാടന കര്‍മ്മവും, ലോഗോ പ്രകാശനവും ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഷീര്‍ നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഇബ്‌റാഹീം പാലത്ത് അധ്യക്ഷത വഹിച്ചു. അമീന്‍ കാരക്കുന്ന് (ചിഫ് ട്രെയ്‌നര്‍, ലൈഫ് കോച്ച്) അജ്മല്‍ കെ.പി (ഡയരക്ടര്‍, ലൈഫ് കോച്ച്) പ്രഭാഷണം നടത്തി. ചടങ്ങില്‍ പി.എ.കെ തങ്ങള്‍, എ. അത്യമാന്‍കുട്ടി മാസ്റ്റര്‍ എന്നിവരെ ആദരിച്ചു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ക്ലസ്റ്റര്‍ സംഗമങ്ങള്‍, ഖുര്‍ആന്‍ സെമിനാര്‍ സൗഹൃദ സംഗമം, ആരോഗ്യവിചാരം, യൂത്ത് സമ്മിറ്റ്, സ്‌പോര്‍ട്‌സ് മീറ്റ്, പ്രവാസി സംഗമം, ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്, സ്റ്റുഡന്‍സ് ഫെസ്റ്റ്, തലമുറ സംഗമം സോവനീര്‍ പ്രകാശനം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഖുര്‍ആനില്‍ നിന്ന് ഐമന്‍ ഹാനി. എ.അത്യമാന്‍കുട്ടി മാസ്റ്റര്‍, സി. അബ്ദുള്ളക്കുട്ടി, അലി. എ. മദനി, പി.എ.കെ തങ്ങള്‍, ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, എം.പി ഹജ്ജുക്കോയ മാസ്റ്റര്‍, പി.പി അബ്ദുല്‍ ഖയ്യൂം, ടി കെ അബ്ദുറഹ്മാന്‍,ശരീഫ് കുന്നത്ത് എന്നിവര്‍ പ്രസീഡിയം അലങ്കരിച്ചു.
സി.വി അഹമ്മദ് മാസ്റ്റര്‍, ശ്രീകല ചുഴലിപ്പുറത്ത് , വി.എം ചന്തുക്കുട്ടി മാസ്റ്റര്‍,
പി.പി അബ്ദുറഹ്മാന്‍ മദനി , വി.എം മുഹമ്മദ് മാസ്റ്റര്‍,
അബ്ദുല്‍ ഹക്കീം പാറപ്പുറത്ത് സംസാരിച്ചു. കെ. കെ അഹമ്മദ് കോയ ( സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍) സ്വാഗതവും
എം. സലിം (പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍) നന്ദിയും പറഞ്ഞു.