ആയഞ്ചേരി ബസ് സ്റ്റാന്‍റിൽ ബസ് പ്രവേശിച്ചു തുടങ്ങി

Kozhikode

ആയഞ്ചേരി: ടൗണിൽ ട്രാഫിക്ക് പരിഷ്കരണത്തിൻ്റെ ഭാഗമായി ബസുകൾ സ്റ്റാൻ്റിൽ പ്രവേശിച്ചു തുടങ്ങി. പഞ്ചായത്ത് ലക്ഷക്കണക്കിന് രൂപ മുതലിട്ട് അടിസ്ഥാന സൗകര്യം ഒരുക്കിയെങ്കിലും സാമൂഹ്യ വിരുദ്ധർ കക്കൂസ്, മോട്ടോർ, വാട്ടർ ടാങ്ക് തുടങ്ങിയവ കേടു വരുത്തിയെങ്കിലും അതൊക്കെ വീണ്ടും പുനസ്ഥാപിക്കുകയും കേടായ തെരുവ് വിളക്കുകൾ കത്തിക്കുകയു ചെയ്തു. 26/11/2024 ന് നടക്കുന്ന ഭരണ സമിതിയിൽ ബസ് സ്റ്റാൻ്റ് നടത്തിപ്പ് ലേലം ചെയ്യുന്ന വിഷയം ചർച്ച ചെയ്യും. ഇനി മുതൽ ബസ് സ്റ്റാൻ്റിൽ കയറ്റി മാത്രമേ ആളുകളെ ഇറക്കാനും കയറ്റാനും പാടുള്ളൂ. അന്യവാഹനങ്ങൾ സ്റ്റാൻ്റിൽ കയറ്റുകയോ ,

പാർക്ക് ചെയ്യുകയോ ചെയ്യരുത്. വടകര ഭാഗത്തേക്ക് പോകുന്ന ബസുകൾ ടൗൺ പള്ളിക്ക് സമീപമുള്ള കാറ്ററിംഗ് കടയുടെ മുന്നിൽ നിന്നും യാത്രക്കാരെ കയറ്റേണ്ടതാണ്. വടകര ഭാഗത്ത് നിന്ന് വരുന്ന ബസുകൾ വില്ലേജ് ഓഫീസിന് മുന്നിൽ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടതാണ്. നിലവിലെ കമ്യൂണിറ്റി ഹാളിന് സമീപമുളള സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതല്ല. അവിടെ നിന്നും മറ്റ് വാഹനങ്ങൾ യാത്രക്കാരെ കയറ്റാൻ പാടില്ലാത്തതാണ്. നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പോലീസ് സാന്നിധ്യം ഉണ്ടാവുന്നതാണ്. മേൽ നിർദ്ദേശങ്ങൾ അംഗീകരിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എൻ. അബ്ദുൾ ഹമീദ് അഭ്യർത്ഥിച്ചു.

വികസനസ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അഷറഫ് വെള്ളിലാട്ട്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പി.എം ലതിക,മെമ്പർമാരായ എ. സുരേന്ദ്രൻ, സി.എം നെജ്മുന്നീസ, ബസ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി എ.പി ഹരിദാസൻ , ജോ: സെക്രട്ടറി പ്രമോദ് അ മൃത, ദീനദയാൽ മാസ്റ്റർ,ഷാജി നന്ദൂസ് തുടങ്ങിയവർ നേതൃത്വം നൽകി.