പണിമുടക്ക് വിജയിപ്പിക്കും: കെ എ ടി എഫ്

Wayanad

കല്പറ്റ: 6 ഗഡു (18%) ക്ഷാമബത്ത കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, അധ്യാപകർക്ക് നിയമനാംഗീകാരം നൽകുക, മെഡിസപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, ഡി.എ. വിഷയത്തിൽ കോളേജ് അധ്യാപകരോട് സർക്കാർ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക, 2019 ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജനുവരി 24 ന് സംസ്ഥാനത്ത് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്ദുസ്സലാം എം.പി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് മുഹമ്മദ്‌ ശരീഫ് ഇ കെ അധ്യക്ഷതവഹിച്ചു. സാലി കെ, സിദ്ധീഖ് കെ.എൻ, ബഷീർ ടി, സ്വാലിഹ് എ പി, അബ്ദുൽ അസീസ് കെ , അബ്ദുൽ ഹമീദ്, യൂനുസ് ഇ , ഷമീന വി , ജമീല ടി എ . എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ജാഫർ പി കെ സ്വാഗതവും ശിഹാബ് മാളിയേക്കൽ നന്ദിയും പറഞ്ഞു.