പശുവിന് പുല്ലരിയാന്‍ പോയ മധ്യവയസ്‌ക നെ കാണാതായി; അജ്ഞാത ജീവിയുടെ ആക്രമണമെന്ന് സംശയം

Wayanad

സുല്‍ത്താന്‍ ബത്തേരി: അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കനെ കാണാതായതായി സംശയം. വയനാട് കാരാപ്പുഴ മുരണി ഈഴാനിക്കല്‍ സുരേന്ദ്രന്‍ (59)നെയാണ് പശുവിന് പുല്ലരിയാന്‍ പോയപ്പോള്‍ കാണാതായത്. മുരണി കുണ്ടുവയല്‍ പുഴയോരത്ത് നിന്നാണ് സുരേന്ദ്രനെ കാണാതായത്. ഇവിടെ അജ്ഞാത ജീവി വലിച്ചിഴച്ചതുപോലെയുള്ള അടയാളമുണ്ട്.

വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും എന്‍ ഡി ആര്‍ എഫ് സംഘവും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പുഴയോരത്ത് പശുവിന് പുല്ലരിയാന്‍ സുരേന്ദ്രന്‍ പോയത്. സുരേന്ദ്രനെ കൊണ്ട് പോയത് മുതലയാണെന്നും സംശയിക്കുന്നുണ്ട്. കാരാപ്പുഴയില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്ന സ്ഥലമാണിത്.