തിരുവനന്തപുരം: ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന ട്രഷററായി വയനാട് ജില്ലയില്‍ നിന്നുള്ള ആദില ഡി നായരെ തെരെഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന ക്യാമ്പിലാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശിയും നിലവില്‍ ജെ ബി എം വയനാട് ജില്ലാ കമ്മറ്റി അംഗവുമായ ആദില ഡി നായരെ തെരെഞ്ഞെടുത്തത്. മികച്ച കലാകാരി കൂടിയായ ആദില കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ ബാല ശ്രേഷ്ട പുരസ്‌കാര ജേതാവ് കൂടിയാണ്.
