മൊഴി / ഡോ: വിനോദ് കൃഷ്ണന്‍
കര്‍ണാടക, ഗോവ , മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാരാണ് ഷീദി എന്നും അറിയപ്പെടുന്ന സിദ്ദി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അടിമകളായും വ്യാപാരികളായും നാവികരായും ഒക്കെ ഇന്ത്യയിലെത്തിയ തെക്കുകിഴക്കന്‍ ആഫ്രിക്കയിലെ ബാന്ദു ജനതയുടെ പിന്‍ഗാമികളാണിവര്‍.
50000 ജനസംഖ്യയുള്ള സിദ്ദികളെ ചിലപ്പോള്‍ ആഫ്രോഇന്ത്യക്കാര്‍ എന്നും വിളിക്കാറുണ്ട്. അവരില്‍ ഭൂരിഭാഗവും പേരും കര്‍ണാടകയിലെ ഉത്തര കന്നഡ, ധാര്‍വാഡ് ജില്ലകളിലാണ് താമസിക്കുന്നത്. സിദ്ദികള്‍ പ്രാദേശിക ഭാഷയും അവരുടെ ചുറ്റുമുള്ള ജനവിഭാഗങ്ങളുടെ പല ആചാരങ്ങളും സ്വീകരിച്ചിട്ടുണ്ടെങ്കിലും, അവരുടെ ആഫ്രിക്കന്‍ ബാന്ദു സംഗീതവും നൃത്ത പാരമ്പര്യവും ഇന്നും നിലനിര്‍ത്തിപ്പോരുന്നുണ്ട്.
വയനാട്ടിലെ ‘കമ്മ്യൂണിറ്റി ടൂറിസം’ മനസ്സിലാക്കാന്‍ സിദ്ധി ഗോത്ര സമൂഹത്തിലെ കുറച്ചുപേര്‍ വയനാട്ടിലെത്തിയിരുന്നു. കമ്മ്യൂണിറ്റി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന സുയാത്രിയാണ് ഇത് സംഘടിപ്പിച്ചത്. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ യെല്ലപ്പൂരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സുയാത്രിയുടെയും പിന്തുണയോടെ സിദ്ദി വംശജര്‍ ഒരു കമ്മ്യൂണിറ്റി ടൂറിസം പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ്.