ആട്യ പാട്യ ദേശീയ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ്: പോണ്ടിച്ചേരി ജേതാക്കള്‍, കേരളം റണ്ണര്‍ അപ്പ്

Kozhikode

കോഴിക്കോട്: ഏഴാമത് പുരുഷ വനിത സീനിയര്‍ ദേശിയ ആട്യ പാട്യ ഫെഡറേഷന്‍ കപ്പ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വനിത വിഭാഗങ്ങളിലായി പോണ്ടിച്ചേരി ചാമ്പ്യന്മാരായി. ആതിഥേയരായ കേരളത്തെ ഒരു സെറ്റിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇരു വിഭാഗത്തിലും പോണ്ടിച്ചേരി ജേതാക്കളായത്.

പുരുഷ വനിത വിഭാഗത്തില്‍ കേരളം റണ്ണര്‍ അപ്പായി. ബെസ്റ്റ് പ്ലെയര്‍സായി അനു ഭായ്, എന്‍ സഞ്ജയ് (ഇരുവരും പോണ്ടിച്ചേരി) എന്നിവരാണ്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ് ട്രോഫികള്‍ വിതരണം ചെയ്തു.

ആട്യ പാട്യ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ആട്യ പാട്യ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആക്ടിങ് പ്രസിഡന്റ് വി ശിവകുമാര്‍, വി എം മോഹനന്‍ മാസ്റ്റര്‍, ജില്ല റഗ്മി അസോസിയേഷന്‍ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍, സി ഇ ഒ ജയകവിശ്വര്‍, വി പി കപിശ്വര്‍, സുഭാഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു. 8 സംസ്ഥാനങ്ങളില്‍ നിന്നായി 6 വനിതാ ടീമും8 പുരുഷ ടീമുമായി 250 ഓളം മത്സരാര്‍ത്ഥികളാണ് രണ്ട് ദിവസങ്ങളിലായി മാറ്റുരച്ചത്.