നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കോഴിക്കോട്: രണ്ടാം ദിവസമായ ഇന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഖുര്‍ആന്‍ സെമിനാര്‍, 12.40ന് പ്രധാന പന്തലില്‍ ജുമുഅ നമസ്‌കാരം എന്നിവ നടക്കും. രണ്ട് മണിക്ക് ലഹരി വിരുദ്ധ സമ്മേളനം കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐ പി എസ് അതിഥിയാവും.
നാലുമണിക്ക് നവോത്ഥാന സമ്മേളനം കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി മുഖ്യാതിഥിയാവും. 6.45ന് സെക്യുലര്‍ കോണ്‍ഫറന്‍സ് നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം പി അബ്ദുസമദ് സമദാനി എം പി, ഡോ. എം കെ മുനീര്‍ എം എല്‍ എ, കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍, കെ ടി കുഞ്ഞിക്കണ്ണന്‍ പ്രസംഗിക്കും.
മൂന്നാം ദിവസമായ ശനിയാഴ്ച രാവിലെ 8.30ന് പ്രധാന പന്തലില്‍ പഠന ക്യാമ്പും 9.30ന് തൗഹീദ് സമ്മേളനവും നടക്കും. നജീബ് കാന്തപുരം എം എല്‍ എ അതിഥിയാകും. ദേശീയ വിദ്യാഭ്യാസ സമ്മേളനം ബീഹാര്‍ എം എല്‍ എ ഡോ. ഷക്കീല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. 11 മണിക്ക് വൈജ്ഞാനിക സംഗമത്തില്‍ എം കെ രാഘവന്‍ എം പി, പി കെ അബ്ദുറബ്ബ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, പി വി അന്‍വര്‍ എം എല്‍ എ, പി മുഹമ്മദ് കുട്ടശ്ശേരി എന്നിവര്‍ പങ്കെടുക്കും. അറബി ഭാഷാസമ്മേളനം സൗത്തുല്‍ ഉമ്മ എഡിറ്റര്‍ അസദ് മുഹമ്മദ് അന്‍സാര്‍ ആസ്മി ബനാറസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് ഫാമിലി സമ്മിറ്റ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പ്രൊഫ. മനോജ് കുമാര്‍ ത്ധ എം പി, എളമരം കരീം എം പി, എം എം ആരിഫ് എം പി, ജസ്റ്റിസ് അബ്ദുറഹീം, പി കെ ബഷീര്‍ എം എല്‍ എ, അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ പങ്കെടുക്കും. വിദ്യാര്‍ത്ഥി സമ്മേളനം കുറുക്കോളി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. 4 മണിക്ക് ആസാദി കോണ്‍ഫറന്‍സ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഇമ്രാന്‍ പ്രതാപ് ഗഡി എം പി മുഖ്യാതിഥിയാവും. എം പി മാരായ ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍, ജോണ്‍ ബ്രിട്ടാസ്, ടി സിദ്ധീഖ് എം എല്‍ എ, എ വിജയരാഘവന്‍, കെ എം ഷാജി, വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ അഡ്വ. എ ജയശങ്കര്‍ പ്രസംഗിക്കും. 6.45ന് യുവജന ജാഗ്രതാ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാവും. അഹമ്മദ് ഹാമിദ് ദുബൈ അതിഥിയാവും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 മണിക്ക് തര്‍ബിയത്ത് സമ്മേളനം നടക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സമ്മേളനവും ഗ്ലോബല്‍ ഇസ്‌ലാഹി മീറ്റ്, ഹെല്‍ സമ്മിറ്റ് എന്നിവയും ഉണ്ടാകും. 11 മണിക്ക് വനിതാ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. അഡ്വ. ദീപിക സിംഗ് റജാവത്ത്, എം എ ഹരിദാസ് എം പി, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ഫാത്തിമ മുസ്തഫ ചെന്നൈ, സുഹറ മമ്പാട്, ശമീമ ഇസ്‌ലാഹിയ്യ പ്രസംഗിക്കും. 2 മണിക്ക് മനുഷ്യാവകാശ സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം വി ശ്രേയാംസ് കുമാര്‍, അഡ്വ. കെ എന്‍ എ ഖാദര്‍, ഒ അബ്ദുറഹ്മാന്‍, പി ജെ ജോഷ്വ, കമാല്‍ വരദൂര്‍, അഡ്വ. ഹാരിസ് ബീരാന്‍ പ്രസംഗിക്കും. വിവിധ വേദികളിലായി ഹജ്ജ് ഉംറ സംഗമം, റൈറ്റേഴ്‌സ് ഫോറം, ബാലസമ്മേളനം, ആദര്‍ശ സംവാദം, പരിസ്ഥിതി സമ്മേളനം, പ്രബോധക സംഗമം എന്നിവയുണ്ടാകും. വൈകീട്ട് 4 മണിക്ക് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും. പത്മശ്രീ എം എം യുസുഫലി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, എന്നിവര്‍ അതിഥികളാവും. പി വി അബ്ദുല്‍ വഹാബ് എം പി, പി കെ അഹമ്മദ്, ഡോ, പി എ ഫസല്‍ ഗഫൂര്‍, പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, ഡോ. അലി അജ്മാന്‍, ഡോ. ഗള്‍ഫാര്‍ മുഹമ്മദലി, ഡോ. അന്‍വര്‍ അമീന്‍, അഷ്‌റഫ് ഷാഹി ഒമാന്‍, ഡോ. ഹുസൈന്‍ മടവൂര്‍, അഡ്വ. മായിന്‍കുട്ടി മേത്ത, ഹനീഫ് കായക്കൊടി, നൂര്‍ മുഹമ്മദ് നൂര്‍ഷ, ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി പ്രസംഗിക്കും.