നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പവലിയന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി എം ഒ) ഡോ. വി ഉമര്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ഐ എം ബി സംസ്ഥാന ട്രഷറര്‍ ഡോ പി എ കബീര്‍ അധ്യക്ഷനായി.
തീവ്ര പരിചരണ വിഭാഗം അടക്കമുള്ള മെഡിക്കല്‍ പവനിയനില്‍ 24 മണിക്കൂറും എമര്‍ജന്‍സി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങള്‍ അടക്കമുള്ള ഐസിയു ബെഡ്, ഐസിയു ആംബുലന്‍സുകള്‍ മെഡിക്കല്‍ ആന്‍ഡ് നഴ്‌സിംഗ് കെയര്‍, പ്രാഥമിക ലാബ് പരിശോധന എന്നിവയുമുണ്ട്. കെ എന്‍ എം സാമൂഹ്യ ക്ഷേമ വകുപ്പ്, ഐ എം ബി, ബിസ്മി എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രതിനിധികള്‍ക്കായി വിപുലമായ കൗണ്‍സിലിംഗ് സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡി അഡിക്ഷന്‍ ലക്ഷ്യമാക്കിയിട്ടുള്ള ലഹരി വിമുക്ത കൗണ്‍സലിംഗ്, കുടുംബപ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പരിഹരിക്കാനുള്ളതും മാനസിക ആരോഗ്യം നിലനിര്‍ത്താനുമുള്ള മെന്റല് ഹെല്‍ത്ത് കൗണ്‍സിലിംഗ് അടക്കമുള്ള വിപുലമായ കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ മൂന്നു കേന്ദ്രങ്ങളിലായി സമ്മേളനനഗരിയില്‍ ലഭ്യമാണ്.
ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ്ങ്
വളണ്ടിയര്‍മാര്‍ക്കും താല്പര്യമുള്ള സമ്മേളന പ്രതിനിധികള്‍ക്കും പ്രഥമ ശുശ്രൂഷയും അടിയന്തര ചികിത്സയും പരിശീലിപ്പിക്കുന്ന സി പി ആര്‍ പരിശീലനവും ട്രോമാകെയര്‍ ട്രെയിനിംഗും മെഡിക്കല്‍ പവനിയനിലെ പ്രത്യേകം തയ്യാറാക്കിയ ഏരിയയില്‍ നടക്കും. എമര്‍ജന്‍സി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ സുല്‍ഫിക്കര്‍ അലി, പി ഒ അന്‍വര്‍ പരപ്പനങ്ങാടി നേതൃത്വം നല്‍കുന്ന ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ പരിശീലനം നല്‍കും.
ഉദ്ഘടന ചടങ്ങില്‍ സ്വാഗതസംഘ ചെയര്‍മാന്‍ എ പി അബ്ദുസമദ്, ഡോ ഹുസൈന്‍ മടവൂര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, ഡോ സുല്‍ഫിക്കര്‍ അലി, എച്ച് ഇ മുഹമ്മദ്, ബാബു സേഠ്, ഡോ സി മുഹമ്മദ്, ഡോ ഉമ്മര്‍ കോട്ടക്കല്‍, ഡോ ഹംസ തയ്യില്‍, നിസാര്‍ ഒളവണ്ണ എന്നിവര്‍ പ്രസംഗിച്ചു.