ചെന്നൈ: ഷക്കീലയെയും അഭിഭാഷകയെയും വളര്‍ത്തുമകള്‍ മര്‍ദ്ദിച്ചെന്ന് പരാതി. ശിതള്‍ എന്ന വളര്‍ത്തുമകള്‍ തന്നെ നിലത്ത് തള്ളിയിട്ട് ചവിട്ടിയെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് പരാതി. ഷക്കീലയും അഭിഭാഷകയും നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വളര്‍ത്തുമകളായ ശീതളും അവരുടെ അമ്മ ശശിയും സഹോദരി ജമീലയും ചേര്‍ന്നാണ് നടിയെയും അഭിഭാഷകയെയും മര്‍ദ്ദിച്ചതത്രെ.
ഇന്നലെ വൈകിട്ട് ഷക്കീലയുടെ വീട്ടിലാണ് സംഭവം. പരിക്കേറ്റ് അഭിഭാഷക സൗന്ദര്യയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പേട് പോലീസിലാണ് ഇവര്‍ പരാതി നല്‍കിയത്. അതേസമയം ഷക്കീലയ്ക്കും വക്കീലിനുമെതിരെ ശീതളും കുടുംബവും പരാതി നല്‍കിയിട്ടുണ്ട്.
ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ വീട്ടിലാായിരുന്നു സംഘര്‍ഷം. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള കുടുംബ പ്രശ്‌നങ്ങളാണ് തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങിയത്. ഇരുകക്ഷികളുടെയും മൊഴി രേഖപ്പെടുത്തുമെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.