യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍

Crime

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. നന്ദന്‍കോട് സ്വദേശി അനില്‍ദാസ് ആണ് പിടിയിലായത്. തിരുവനന്തപുരം നന്ദന്‍കോട് വനിതാ ഹോസ്റ്റലില്‍ ഇന്നലെ രാത്രിയില്‍ ആയിരുന്നു സംഭവം. എയര്‍ഹോളിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് യുവാവ് പിടിയിലായത്.