ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നാഷണൽ കോളേജും ചേർന്ന് ജീവൻ രക്ഷാ ട്രെയിനിങ് സംഘടിപ്പിച്ചു

Thiruvananthapuram


തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നാഷണൽ കോളേജും ചേർന്ന് അത്യാവശ്യ ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് അടിയന്തിര മെഡിക്കൽ സേവനവും തുടർസേവനവും നൽകുന്നതിലേക്കായി ഏകദിന ലൈഫ് സപ്പോർട്ട് ട്രെയിനിങ് പ്രാഗ്രാം സംഘടിപ്പിച്ചു. നാഷണൽ കോളേജിൽ നടന്ന ഈ പ്രോഗ്രാമിൽ നൂറിലേറെ വിദ്യാർത്ഥികൾക്ക് ട്രെയിനിങ് നൽകി.

നാഷണൽ കോളേജിന്റെ ലേർണിംഗ് ഈസ് ലൈഫ് എന്ന സാമൂഹിക തുടർസേവന പദ്ധതിയുടെ ഭാഗമായാണ് ട്രെയിനിങ് സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാമിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളായ ഡോ. ആർ. മോഹനകുമാർ, ഡോ. അഞ്ജിത ലക്ഷ്മി. ആർ, ഡോ. വിവേക്. കെ. ബി എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ട്രെയിനിങ് നൽകി.


(Photo)

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നാഷണൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച ലൈഫ് സപ്പോർട്ട് ട്രെയിനിങ് പ്രോഗ്രാമിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ഡോ. ആർ. മോഹനകുമാർ ഉത്ഘാടനം ചെയ്യുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ, ഡോ. വിവേക്. കെ. ബി, ഡോ. അഞ്ജിത ലക്ഷ്മി. ആർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചന്ദ്രമോഹൻ, പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ, എൻ. എസ്. എസ് പ്രധിനിധി ഡോണ മരിയ എന്നിവർ സമീപം.

Sd/-


ഡോ. എസ്.എ. ഷാജഹാൻ        പ്രിൻസിപ്പാൾ     (Mob.9895413000)