ആലപ്പുഴ: ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ബി ജെ പി നേതാവായ ഭര്‍ത്താവ് ജീവനൊടുക്കി. ബി.ജെ.പി കായംകുളം നിയോജക മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധാനിയില്‍ പി.കെ. സജി (48), ഭാര്യ ബിനു (42) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് സൂചന.
വെട്ടേറ്റ നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സജിയുടെ മൃതദേഹം കുത്തേറ്റ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ പരിസരവാസികള്‍ സംഭവം പൊലീസില്‍ അറിയിച്ചു.
ഇവരുടെ കോയമ്പത്തൂരില്‍ ജോലിചെയ്യുന്ന മകന് സജിന്‍ ഉച്ചകഴിഞ്ഞ് 3.30 നു ഫോണില്‍ വീട്ടിലേക്കു വിളിച്ചു. എന്നാല്‍ ഇരുവരും ഫോണ്‍ എടുക്കാത്തതിനാല്‍ അയല്‍വാസിയെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസി വന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്.