കൊണ്ടോട്ടി: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 15 മുതല്‍ 18 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി കരിപ്പൂരിലേക്ക് മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. മാരത്തോണ്‍ രാവിലെ 7 മണിക്ക് കൊണ്ടോട്ടി സ്റ്റാര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് കരിപ്പൂര്‍ സമ്മേളന നഗരിയില്‍ സമാപിച്ചു.

ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് ജൗഹര്‍ അയനിക്കോട് മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയുടെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുത്തത്.
ജില്ലാ സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി,ട്രഷറര്‍ ഫാസില്‍ ആലുക്കല്‍, ഡോ.എന്‍.ലബീദ് അരീക്കോട്, കെ.എം ഹുസൈന്‍,കെ.അബ്ദുല്‍ റഷീദ് ഉഗ്രപുരം,ശാക്കിര്‍ ബാബു കുനിയില്‍,റഫീക്ക് വള്ളുവമ്പ്രം , മുസ്ഫര്‍ റഷാദ്, ഹബീബ് മൊറയൂര്‍,നുഹ് മാന്‍ കടന്നമണ്ണ, എം.എസ്.എം ജില്ലാ പ്രസിഡന്റ് സഹീര്‍ പുല്ലൂര്‍, കെ.അഹമ്മദ് കബീര്‍, വീരാന്‍ കുട്ടി അരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.