കൊണ്ടോട്ടി.. ഗാന്ധിജിയുടെ രക്തസാക്ഷിത്വം 75 വർഷം പിന്നിടുന്ന വേളയിൽ ജനുവരി 30ന് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന അനുസ്മരണ പരിപാടിയും അനു ബന്ധമായി നടത്താൻ ഉദ്ദേശിച്ചിട്ടുള്ള സ്വതന്ത്ര സമര ദേശഭക്തിഗാനമേള, ഗാന്ധിജി ഫോട്ടോകളുടെ പ്രദർശനം, ഗാന്ധി സിനിമ പ്രദർശനം തുടങ്ങിയ പരിപാടികൾ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടകസമിതി രൂപീകരണ യോഗം ജനുവരി 24ന് വൈകുന്നേരം 5 മണിക്ക് അക്കാദമി ഓഡിറ്റോറിയത്തിൽ ചേരുന്നതാണ്. കലാ സാംസ്കാരിക രംഗത്തും സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും പ്രവർത്തിക്കുന്ന എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും ഉണ്ടാവണമെന്ന് അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ അഭ്യർത്ഥിച്ചു.