യു എ ഇ: ഓൺലൈൻ അറബി സ്പീക്കിംഗ് കോഴ്‌സ് പ്ലാറ്റ്‌ഫോം ആയക് യൂണിയന്റെ യു എ ഇ അലൂന്നി സംഘടിപ്പിക്കുന്ന സംഗമം ഫെബ്രുവരി നാലാം തീയതി അജ്മാൻ ഹീലിയോയിൽ വെച്ച് നടക്കുന്നു. വിവിധ മത്സരങ്ങൾ, ആസ്വാദനപരിപാടികൾ, അറബി ഭാഷയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയ പരിപാടിയുടെ ആകർഷണങ്ങളാണ്. പരിപാടിയിൽ പ്രഗത്ഭ വ്യക്തിത്വങ്ങൾ, അറബിക് യൂണി സാരഥികളായ ചെയർമാനുമായ പ്രൊഫ. സഈദ് അരീക്കോട്, ഫാക്കൽറ്റിയും മെന്റർമാരുമായ ആദിൽ, ത്വാഹ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.