ബംഗളുരു: സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ നാലുവയസുകാരിയുടെ നില അതീവ ഗുരുതരം. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകളും ബംഗളുരു ചെല്ലക്കരയിലെ ഡല്‍ഹി പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ജിയാന്ന ആന്‍ ജിജോയെന്ന നാലു വയസുകാരിയാണ് അതീവ ഗുരുതരാവസ്ഥയില്‍ ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്.
കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയെ സ്‌കൂളിന്റെ മുറ്റത്ത് വീണ നിലയില്‍ ആയമാര്‍ കണ്ടെത്തുകയായിരുന്നു. കുട്ടിക്ക് എന്ത് പറ്റിയെന്ന ചോദ്യത്തിന് സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കള്‍ക്ക് മറുപടി നല്‍കിയിട്ടില്ലെന്ന് പറയുന്നു.