ദുബൈ മറീനയിലെ മറീന കിച്ചണ്‍ റെസ്റ്റോറന്‍റിന് ഭാഗ്യത്തിന്‍റെ കടാക്ഷം

Uncategorized

ദുബൈ: കാസ്‌കേഡ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ മറീനയിലെ മറീന കിച്ചണ്‍ റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് ഭാഗ്യത്തിന്റെ കടാക്ഷം. സ്ഥാപനത്തിലെ ജീവനക്കാരനായ ഒഡിസ സ്വദേശി മുക്താര്‍ ശൈഖിനാണ് ഒരു ലക്ഷം ദിര്‍ഹം ഭാഗ്യമടിച്ചത്. യു.എ ഇ ലോട്ടറിയുടെതാണ് ഭാഗ്യസമ്മാനം. തന്റെ സഹ പ്രവര്‍ത്തകരായ കാസിം, മിലാന്‍ എന്നിവര്‍ക്കൊപ്പമാണ് മുക്താര്‍ കൂപ്പണ്‍ എടുത്തത്. റെസ്റ്റോറന്റ് മാനേജര്‍ അബ്ദുറഊഫ് കക്കാട്ട്, മുക്താര്‍ ശൈഖ് എന്നിവര്‍ ചേര്‍ന്ന് സമ്മാനചെക്ക് ഏറ്റുവാങ്ങി.