കെ എന്‍ എം പ്രതിഭനിര്‍ണയ പരീക്ഷ 28ന് രാവിലെ 8 മണി മുതല്‍ എം സി എഫ് പബ്ലിക് സ്‌കൂളില്‍

Wayanad

കല്പറ്റ: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അന്നുജൂം ടാലന്റ് എക്‌സ്‌പ്ലോര്‍ എന്ന പേരില്‍ പ്രതിഭാ നിര്‍ണയ പരീക്ഷ നടത്തും.

ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന ടാലന്റ് എക്‌സ്‌പ്ലോറിന്റെ പ്രാഥമിക പരീക്ഷ ജനുവരി 28 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 10 മണി വരെ കല്പറ്റ എം.സി.എഫ്. പബ്ലിക് സ്‌കൂളില്‍ നടക്കും.

ജില്ലയിലെ വിവിധ മദ്‌റസകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. പ്രാഥമിക ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ക്കു പുറമെ ഇംഗ്ലീഷ്, മലയാളം, ഗണിതം, സയന്‍സ്, സാമൂഹ്യശാസ്ത്രം, ജനറല്‍നോളജ് എന്നിവയടങ്ങിയ ഒബ്ജക്റ്ററീവ് മാതൃകയിലുള്ള പരീക്ഷയായാണ് പ്രാഥമിക പരീക്ഷ നടക്കുന്നത്.

പ്രാഥമിക പരീക്ഷയില്‍ മികവ് പുലര്‍ത്തുന്നവരെ സംസ്ഥാന തലത്തില്‍ നടത്തുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഞായറാഴ്ച രാവിലെ 7.30ന് സ്‌കൂളില്‍ എത്തിച്ചേരണമെന്ന് ജില്ലാ വിദ്യഭ്യാസ വകുപ്പ് കണ്‍വീനര്‍ അറിയിച്ചു.