തിരുവനന്തപുരം: പുതിയ ചട്ട ഭേദഗതി പിന്‍വലിക്കുക, എല്‍ എ പട്ടയം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, ഭീമമായി വര്‍ദ്ധിപ്പിച്ച ഫീസുകളും പിഴകളും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ക്വാി ക്രഷര്‍ മേഖലയിലെ സംഘടനകളുടെ കോ ഓഡിനേഷന്‍ കമ്മിറ്റി മൈനിംഗ് ജിയോളജി ഡയറക്ടറേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തി.
സംസ്ഥാനത്തെ സ്ഥാപനങ്ങള്‍ അടച്ചിട്ട് നടത്തിയ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രി, റവന്യു മന്ത്രി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മൈനിംഗ് ജിയോളജി ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ മിനുട്‌സ് ഇറങ്ങിയിട്ടും നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ ക്വാറി ക്രഷര്‍ മേഖലയിലുള്ളവരെ കബളിപ്പിക്കുന്ന നടപടി തുടര്‍ന്നതായിരുന്നു ഇത്തരമൊരു പ്രതിഷേധത്തിലേക്ക് സംഘടനയെ നയിച്ചത്.
സംഘടനയ്ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കണം. രൂക്ഷമായ കരിങ്കല്‍ ഉത്പന്ന ക്ഷാമത്തിനും ഭീമമായ വിലവര്‍ദ്ധനവിനും പരിഹാരം ഉണ്ടാക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ മുഴുവന്‍ ക്വാറി ക്രഷര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹത്തിനെത്തിയത്. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകാത്ത പക്ഷം സ്ഥാപനങ്ങള്‍ അടച്ചിട്ട് അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
സത്യാഗ്രഹ സമരം ഐ എന്‍ ടി യു സി അഖിലേന്ത്യാ സെക്രട്ടറി വി ആര്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സ് എബ്രഹാം, സുലൈമാന്‍ പാലക്കാട്, കെ പി ഔസേപ്പച്ചന്‍, എന്‍ വി പൗലോസുകുട്ടി, പി ടി ഡേവിസണ്‍, സുമേഷ് നക്ഷത്ര, കെ ബിജുകുമാര്‍, നിസാര്‍, നാരായണന്‍ പാലക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
എം കെ ബാബു (കോ ഓഡിനേഷന്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍), വര്‍ഗീസ് കണ്ണമ്പള്ളി (ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്), മുഹമ്മദ് ഷെരീഫ് (വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്), കെ പി ഔസേപ്പച്ചന്‍, പി ടി സേവിസന്‍, എന്‍ വി പൗലോസ് കുട്ടി, നാരായണന്‍, മാത്യു എബ്രഹാം (റെയില്‍വെ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ്), ബബിത്ത് രാജ് കൊല്ലം, സോണി ജോര്‍ജ്, അനില്‍ കുമാര്‍, ഷിബിന്‍, അഫ്‌സല്‍ കോഴിക്കോട്, ജേക്കബ് ബാരി ന്നെിവര്‍ പ്രസംഗിച്ചു.