കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് വിഷം കഴിച്ച യുവതി മരിച്ചു

Palakkad

പാലക്കാട്: കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് വിഷം കഴിച്ചതിനാല്‍ ചികിത്സയിലായിരുന്നു യുവതി മരിച്ചു. കരിയങ്കോട് മേക്കോണം സ്വദേശിനി ലിന്‍സിയാണ് മരിച്ചത്. കുടുംബപ്രശ്‌നത്തിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 20 നാണ് ലിന്‍സി ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് വയസ്സുകാരി മകള്‍ക്ക് വിഷം നല്‍കിയ ശേഷം ലിന്‍സി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരികെയാണ് ലിന്‍സി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു നല്‍കും.