മലപ്പുറം: കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഓമാനൂര്‍ മുള്ളമടക്കല്‍ ഷിഹാബുദ്ധീന്റെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്. കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം. വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മാതാവ്: റസീന. സഹോദരങ്ങള്‍: റിഷാന്‍, ദില്‍ഷാല്‍, ഐദിന്‍.
