പത്തനംതിട്ട: ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ നെടും തൂണായിരുന്നു സി പി എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും പാർട്ടി കേന്ദ്ര പാർലമെന്ററി ബോർഡും മെമ്പറുമായ അനു ചാക്കോ പ്രസ്താവിച്ചു.
ഇന്ത്യ മുന്നണിക്ക് സീതാറാം യെച്ചൂരിയുടെ വിയോഗം ഒരിക്കലും നികത്താൻ പറ്റാത്ത മഹനീയ നേതൃത്വം ആണെന്നും അനു ചാക്കോ അശോചന സന്ദേശത്തിൽ അറിയിച്ചു.
ഡൽഹിയിലെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ തനിക്ക് നഷ്ടമായത് ഒരു ഉറ്റ മിത്രത്തെയും സഹോദരനെയും സഹപ്രവർത്തനയും ആണെന്ന് അനു ചാക്കോ അനുസ്മരിച്ചു.