ജന്മഭൂമി പത്രത്തില്‍ പ്രതിസന്ധി; അയോധ്യ പ്രസ്സ് അടച്ച് പൂട്ടലിന്‍റെ വക്കില്‍

Eranakulam

കോഴിക്കേട്: മാതൃക പ്രചരണാലയം പബ്ലിക്ക് ലിമിറ്റഡ് എന്ന ആര്‍ എസ് എസിന്റെ പ്രസിദ്ധീകരണ സ്ഥാപനമായ കൊച്ചിയിലെ അയോധ്യ പ്രസ്സ് അടച്ച് പൂട്ടാന്‍ മാനേജ്‌മെന്റ് തയ്യാറെടുക്കുന്നതായി ജീവനക്കാര്‍. നോട്ടിസ് നല്‍കാതെയുള്ള അടച്ച് പൂട്ടലിന് പിന്നില്‍ അടിച്ച് മാറ്റലെന്നും അഭിപ്രായം ഉയരുന്നു.

ജന്മഭൂമിയിലും അയോധ്യ പ്രസ്സിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. 7 മാസമായി ശമ്പളം ലഭിച്ചില്ലെന്ന് പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്‍ പറഞ്ഞു. ചെറിയ തകരാറുകള്‍ മാറ്റി പ്രവര്‍ത്തിപ്പിക്കാവുന്ന പ്രസ്സ് തകരാറുകള്‍ നീക്കാതെ അടച്ചിടുകയായിരുന്നു. പ്രൊവിഡന്റ് ഫണ്ട് വിഹിതം മാസങ്ങളായി അടച്ചിട്ടില്ല. ഗ്രാറ്റിവിറ്റി കുടിശ്ശികക്ക് പലരും ലേബര്‍ ഓഫിസില്‍ പരാതി നല്‍കി കഴിഞ്ഞു. ജീവനക്കാരുടെ സാമ്പത്തിക പ്രായസം മനസ്സിലാക്കി മനസ്സ് തകര്‍ത്ത് പറഞ്ഞ് വിടാനാണ് ആദ്യം മുതല്‍ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നത്. കുറെ തൊഴിലാളികള്‍ പിരിഞ്ഞ് പോയി.

കേരളത്തില്‍ ജന്മഭൂമിക്ക് നാല്‍ പതിനായിരത്തിനടുത്തേ സര്‍ക്കുലേഷനുള്ളു. കെടുകാര്യസ്ഥതയാണ് ഇതിന് കാരണമത്രെ. ജിവനക്കാരെ മാനേജ് മെന്റ് പാര്‍ട്ടിയെന്നും, അല്ലാത്തവരെന്നും വിഭജിച്ച് പരസ്പരം വിഭാഗീകത സൃഷ്ടിച്ച് സ്വയം പിരിഞ്ഞ് പോകാന്‍ മാനേജ് മെന്റ് സമ്മര്‍ദ്ദം ചലുത്തുന്നതായിട്ടാണ് ജീവനക്കാരുടെ ഇടയിലുള്ള സംസാരം. സ്ഥാപന മേധാവികളുടെ കെടുകാര്യസ്ഥതയും ആര്‍ എസ് എസ് വിരുദ്ധ ചിന്തയുമാണ് സ്ഥാപനത്തെ ത ക ര്‍ ക്കുന്നതെന്ന പക്ഷക്കാരാണ് കൂടുതല്‍ ജീവനക്കാരും. സ്ഥാപനം നടത്തിപ്പുകള്‍ സ്ഥാപനത്തേയും തൊഴിലാളികളേയും പണയം വെച്ച് കോടികള്‍ തട്ടിയെന്നും തൊഴിലാളികളില്‍ പലരും കടക്കാരാണെന്നുമാണ് കരകമ്പി. ഇത് ശരിയാണെന്ന് ജീവനക്കാരുടെ പക്ഷം. വിമാനയാത്രക്കായി മാനേജ്‌മെന്റ് വന്‍തുക ചിലവിട്ടതായും തൊഴിലാളികള്‍ ആരോപിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *