നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കല്പറ്റ: ജ്ഞാനപ്പാദേയത്തിന്റെ കര്‍മ്മ സാക്ഷ്യം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 24, 25, 26 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഫലാഹ ഇസ്ലാമിയ മുപ്പതാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമ്മേളന ഫണ്ട് ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ഹസ്സന്‍ ഉസ്താദ് കെ സി അബൂബക്കര്‍ ഹസ്രത്തിന് നല്‍കി നിര്‍വഹിച്ചു. വയനാട് ജില്ലയിലെ സുന്നി മഹല്ലുകളില്‍ ദാറുല്‍ ഫലാഹ് സമ്മേളന പ്രചരണാര്‍ത്ഥം ജനുവരി ആറ് മുതല്‍ ഫെബ്രുവരി 10വരെ നടക്കുന്ന മഹല്ലാരവത്തിന്റെ ജില്ലാതല ഉദ്ഘാടനം റിപ്പണ്‍ പുതുക്കാട് മഹല്ലില്‍ ജനുവരി ആറിന് നടക്കും. പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും നേതൃത്വം നല്‍കും.
ഫെബ്രുവരി ആദ്യവാരത്തില്‍ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്ന പതാകകള്‍ മുപ്പത് മഖാമുകളില്‍ നടക്കുന്ന സിയാറത്തിന് ശേഷം വാഹനജാഥയായി നഗരിയില്‍ എത്തിക്കും. നഗരിയില്‍ ജില്ലയിലെ പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും പ്രാസ്ഥാനിക നേതൃത്വവും ചേര്‍ന്ന് മുപ്പത് പതാകകളും ഉയര്‍ത്തും. സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി സമ്മേളനം, പണ്ഡിത ക്ലാസ്സ്, മാനവികസംഗമം, ആത്മീയ സമ്മേളനം, ദുആ മജ്‌ലിസ്, സനദ് ദാനം, പൊതുസമ്മേളനം എന്നിവ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും സമ്മേളനത്തില്‍ പങ്കെടുക്കും.
I was reading through some of your content on this site
and I conceive this website is real instructive!
Keep on posting.Money from blog