മഞ്ചേരി: കരിപ്പൂർ മുജാഹിദ് സമ്മേളനം വിജയിപ്പിക്കുന്നതിനായി പ്രവർത്തിച്ചവരെ അനുമോദിക്കുന്നതിനും സമ്മേളനാന്തര പദ്ധതികൾ വിശദീകരിക്കുന്നതിനുമായി സംഘടിപ്പിച്ച പ്രയാണം 24 പോസ്റ്റ് കോൺഫറൻസ് മഞ്ചേരി മണ്ഡലം സംഗമം കെ.എൻ.എം മർകസുദഅവ ജില്ല പ്രസിണ്ടൻറ് ഡോ: യു.പി യഹ് യ ഖാൻ മദനി ഉദ്ഘാടനം ചെയ്തു.മഞ്ചേരി മണ്ഡലം പ്രസിഡന്റ് എം.അബ്ദുറസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. എം.അബ്ദുൽ ഗഫൂർ സ്വലാഹി, കെ.എം ഹുസൈൻ, വി.ടി ഹംസ, സി. ഇബ്രാഹീം ഫാറൂഖി, ടി.കെ മൊയ്തീൻ മുത്തനൂർ, ജുനൈസ് പാണ്ടിക്കാട്, സക്കീന ആമയൂർ, ശാദിൻ മുത്തനൂർ, അസൈനാർ സ്വലാഹി,മുഹ്സിൻ തൃപ്പനച്ചി, എം.കെ ഇസ്മാഈൽ മദനി, സ്വാലിഹ് ആമയൂർ, അലവി മാസ്റ്റർ പാപ്പിനിപ്പാറ, കെ.വി അസീസ് മഞ്ചേരി, ടി.എച്ച് ഷാജഹാൻ, ബഷീർ പുളിങ്ങോട്ടുപുറം, സി.കെ ഹമീദ് പ്രസംഗിച്ചു.