അജ്നാസ് ഇനി യു.എ.ഇ യിലും

Gulf News GCC UAE

യു.എ. ഇ : എടവണ്ണ ജാമിഅ: നദ് വിയ്യയിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ അജ്നാസിന് യു.എ.ഇയിലും തുടക്കമായി. ഇസ്വ് ലാഹി സെൻ്റർ പ്രസിഡണ്ടും കെ.എൻ.എം വൈസ് പ്രസിഡണ്ടുമായ എ.പി അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടർ എം.എം അക്ബർ മുഖ്യപ്രഭാഷണം നടത്തി.
യുവാക്കൾക്കിടയിൽ ധാർമ്മിക ചിന്തകൾ ഊട്ടിയുറപ്പിക്കാനും ദഅ് വ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുമുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കും. ഭാരവാഹികൾ :
ശബീർ നദ് വി തൃശൂർ (പ്രസിഡണ്ട്)ജാഫർ കൊണ്ടോട്ടി (ജന: സെക്രട്ടറി) നജീബ് സ്വലാഹി (ട്രഷറർ)
അസ്കർ സ്വലാഹി, മനാഫ് സ്വലാഹി, ഹനീഫ് സലാഹി പുലാമന്തോൾ, അഷ്ഫാഖ് പത്തപ്പിരിയം (രക്ഷാധികാരികൾ)
മൻസൂർ അഹ് മദ് മദീനി, നൗഷാദ് സ്വലാഹി,മുസദ്ദിഖ് മൂസ സ്വലാഹി, നസീഹ് സ്വലാഹി, നിഷാദ് സ്വലാഹി, സകരിയ മുഹമ്മദ് കാസർഗോഡ് (ദ അവാ വിംഗ്)
മറ്റു ഭാരവാഹികളായി അജ്മൽ സ്വലാഹി, താജുദ്ദീൻ സ്വലാഹി (കരിയർ ഗൈഡൻസ് )റൗസൽ സ്വലാഹി ഹസീബ് ബിൻ അബൂബക്കർ (കലാ കായികം)
യോഗത്തിൽ ശബീർ നദ് വി അദ്ധ്യക്ഷത വഹിച്ചു.ഹനീഫ് പുലാമന്തോൾ സ്വാഗതവും അജ്മൽ സ്വലാഹി നന്ദിയും പറഞ്ഞു.