കരിപ്പൂര്‍: കാര്‍ഷിക സംസ്‌കൃതി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കാര്‍ഷിക മേളക്ക് മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ തുടക്കമായി.
ഫ്‌ലവര്‍ ഷോ, തൈകളുടെയും വിത്തിനങ്ങളുടെയും പ്രദര്‍ശനവും വില്പനയും, മണ്‍പാത്ര നിര്‍മ്മാണം, ഫോട്ടോ എക്‌സിബിഷന്‍, ചെറുധാന്യങ്ങള്‍ തുടങ്ങി നാല്പതോളം വൈവിധ്യമാര്‍ന്ന വിഷയത്തിലാണ് കാര്‍ഷിക മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഖുര്‍ആന്‍ പരാമര്‍ശിച്ച ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവും കാര്‍ഷിക മേളയിലുണ്ട്. ഐ എസ് എമ്മിന്റെ പരിസ്ഥിതി വിഭാഗമായ ബ്രദര്‍നാറ്റ് ആണ് കാര്‍ഷിക മേളയുടെ സംഘാടകര്‍.
അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ടി കെ സൈഫുന്നീസ ഉദ്ഘാടനം ചെയ്തു. പ്രഫ. എം ഹാറൂണ്‍ അധ്യക്ഷത വഹിച്ചു. ഡോ. റജുല്‍ ഷാനിസ്, ഡോ. ലബീദ് അരീക്കോട്, യൂനുസ് നരിക്കുനി, ഡോ. യൂനുസ് ചെങ്ങര, സിദ്ദീഖ് തിരുവണ്ണൂര്‍, കെ പി ഖാലിദ് പ്രസംഗിച്ചു. കാര്‍ഷിക മേളയോടനുബന്ധിച്ച് എല്ലാ ദിവസവും സായാഹ്ന സെമിനാറുകള്‍ നടക്കും.