മദ്യപിച്ചു കിടക്കുകയാണെന്ന ധാരണയില്‍ ജനം അവഗണിച്ചു, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവാവ് മരിച്ചത് സൂര്യാതപമേറ്റ്

Thiruvananthapuram

തിരുവനന്തപുരം: റോഡില്‍ കുഴഞ്ഞുവീണ് കിടന്ന യുവാവിനെ മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി ആരും ഗൗനിച്ചില്ല. ഏറെ വൈകിയും എഴുന്നേല്‍ക്കാത്തത് കണ്ട് നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചത് സൂര്യതാപമേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് വെള്ളിയാഴ്ച രാവിലെ കിളിമാനൂര്‍ കാനറയില്‍ സുരേഷ് കുഴഞ്ഞു വീണ് മരിച്ചത്.

സുരേഷ് കിടക്കുന്നത് കണ്ടെങ്കിലും മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികള്‍ ഗൗനിച്ചിരുന്നില്ല. വൈകുന്നേരമായിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെയാണ് സമീപവാസികള്‍ ശ്രദ്ധിച്ചത്. ഈ സമയം യുവാവ് അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. പിന്നീട് നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സൂര്യതാപമേറ്റാണ് മരണമെന്ന് കണ്ടെത്തിയത്.