പടമലയിലെ അജിയുടെ കുടുംബത്തെ കോഴിക്കോട് രൂപത അധ്യക്ഷൻ വർഗീസ് ചക്കാലക്കൽ പിതാവും വൈദിക സമൂഹവും സന്ദർശിച്ചു

Wayanad

വയനാട്ടിലെ പടമലയിൽ അതിദാരണമായി കൊല്ലപ്പെട്ട അജിയുടെ കുടുംബാംഗങ്ങളെ കോഴിക്കോട് രൂപതാധ്യക്ഷൻ വർഗ്ഗീസ് ചക്കാലക്കലും രൂപതാ വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിലും വൈദീക സമൂഹവും ചേർന്നാണ് സന്ദർശിച്ചത്. കുടുംബാംഗങ്ങളെയും മക്കളെയും അജിയുടെ പ്രിയപത്നിയെയും അവർ ആശ്വസിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. അജീഷിൻ്റെ കുടുംബത്തിനുള്ള കോഴിക്കോട് രൂപതയുടെ അടിയന്തര ധനസഹായമായ 1 ലക്ഷം രൂപയും വർഗ്ഗീസ് ചക്കാലക്കൽ പിതാവ് കുടുംബാംഗങ്ങൾക്ക് നൽകി.

റിസർവ്വ് വനങ്ങളും വന്യജീവി സങ്കേതങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് പോലുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്ന ആന, കടുവ, കരടി തുടങ്ങിയവയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ തന്നെയാണ് കഴിഞ്ഞ ദിവസം വയനാട്ടിലെ കത്തോലിക്ക രൂപതാധ്യക്ഷൻമാരായ കോഴിക്കോട് രൂപതയുടെ വർഗ്ഗീസ് ചക്കാലയക്കൽ, ബത്തേരി രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർതോമസ്, മാനന്തവാടിരൂപതാധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം എന്നിവർ ചേർന്ന് സന്ദർശിച്ചത