വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ജീവനൊടുക്കി, പ്രതിശ്രുത വരന്‍ അറസ്റ്റില്‍

Alappuzha

ആലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. കാവാലം പഞ്ചായത്ത് നിവാസിയായ ആതിര തിലക് (25) എന്ന യുവതിയുടെ മരണത്തിലാണ് പ്രതിശ്രുത വരന്‍ അറസ്റ്റിലായത്. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമായിരുന്നു യുവതിയുടെ ആത്മഹത്യ. കാവാലം പത്തില്‍ച്ചിറ വീട്ടില്‍ അനന്തുവിനെ (26)യാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും സ്‌നേഹത്തിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കഴിഞ്ഞ കഴിഞ്ഞ നവംബര്‍ 13ന് മോതിരമാറ്റ ചടങ്ങ് നടത്തിയിരുന്നു. എന്നാല്‍ അനന്തു ജനുവരി അഞ്ചാം തീയ്യതി ആതിരയുടെ വീട്ടില്‍ എത്തി വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ആരോപണം.

കൈനടി പോലീസ് സ്റ്റേഷന്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജോയി എ ജെ, സജിമോന്‍ എം പി, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ജോസലിന്‍, അനൂപ്, എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി അനന്തുവിനെ അറസ്സ് ചെയ്തത്.