യു കെ എഫ് എഞ്ചിനീയറിംഗ് കോളേജില്‍ ആന്വൽ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു

Kollam

കൊല്ലം : പാരിപ്പള്ളി യുകെഎഫ് എന്‍ജിനീയറിംഗ് കോളേജില്‍ ആനുവല്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു. പാരിപ്പള്ളി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ കെ. കണ്ണന്‍ ആന്വൽ സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷത വഹിച്ചു. ബിടെക്, ഡിപ്ലോമ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്പാസ്റ്റോടെ ആരംഭിച്ച സ്പോര്‍ട്സ് മീറ്റില്‍ വിവിധയിനം കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. പാരിപ്പള്ളി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ കെ. കണ്ണന്‍ വിദ്യാര്‍ഥികളുടെ സല്യൂട്ട് ഏറ്റുവാങ്ങി.

കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് വിജയികളായവർക്ക് അവാർഡുകൾ സമ്മാനിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വി. എന്‍ അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, യുകെഎഫ് പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഉണ്ണി. സി. നായര്‍, സ്പോര്‍ട്സ് സെക്രട്ടറി അന്‍സാം എന്നിവര്‍ സംസാരിച്ചു.