“രാജ്യത്തിന്‍റെ വീണ്ടെടുപ്പിന്” എന്ന പ്രമേയമുയർത്തി എസ്.ഡി.പി.ഐ. ജാഥ മാർച്ച് 1 ന് തിരു. ഗാന്ധി പാർക്കിൽ സമാപിക്കും

Thiruvananthapuram

തിരുവനന്തപുരം: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(SDPI) “രാജ്യത്തിന്റെ വീണ്ടെടുപ്പിന്” എന്ന പ്രമേയമുയർത്തി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്ര മാർച്ച് 1നു തിരുവനന്തപുരത്ത് അവസാനിക്കുന്നു.
ഫെബ്രുവരി 14നു കാസർഗോഡ് നിന്ന് ആരംഭിച്ചതാണ് ജാഥ.

ഭരണഘടന സംരക്ഷിക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, പൗരവകാശ വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കർഷകദ്രോഹ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ 20തിയതി മുതൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് മാർ നയിക്കുന്ന വാഹനജാഥകൾ നടക്കും.
വിമൺ ഇന്ത്യ മുവ്മെന്റിന്റെ നേതൃത്വത്തിൽ സ്ത്രി കൂട്ടായ്മകൾ, വിദ്യാർത്ഥി സംഗങ്ങൾ എന്നിവ ജില്ലയിൽ നടന്ന് വരുന്നു. ജാഥയുമായി ബന്ധപെട്ടു വളരെ വിപുലമായ ക്രമികരണങ്ങൾ ജില്ലയിൽ നടന്നു വരുന്നു ജാഥ സമാപിക്കുമ്പോൾ പതിനായിങ്ങൾ പങ്കെടുക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിക്കുന്നു.
ജില്ലാ ഭാരവാഹികൾ
ഷിഹാബുദ്ധീൻ മന്നാനി, സിയാദ് തൊളിക്കോട്, ഷംസുദീൻ മണക്കാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.