കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയ്ക്ക് ഗുരുതര പരുക്ക്; കുഞ്ഞ് മരിച്ചു

Thiruvananthapuram

തിരുവനന്തപുരം: കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. കുഞ്ഞ് മരിച്ചു. അമ്മയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാക്കി. ആറ്റിങ്ങല്‍ മാമം കുന്നുംപുറത്ത് രേവതിയില്‍ രമ്യ (30) ആണ് മൂന്നര വയസുള്ള മകന്‍ അഭിദേവുമായി ജീവനൊടുക്കാന്‍ കിണറ്റില്‍ ചാടിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് യുവതി കുട്ടിയുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

ഫയര്‍ഫോഴ്‌സ് എത്തി രണ്ടുപേരെയും പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കു സംഭവിച്ച രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.