കലാജീവിതവും കുടുംബ ജീവിതവും സംഗമിച്ച മല്ലി കാ വസന്തം വേദിയില്‍ ഓര്‍മകള്‍ നിറഞ്ഞു

Thiruvananthapuram

അഭിനയജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട മല്ലികാ സുകുമാരനെ ആദരിക്കാന്‍ ഫ്രണ്ട്സ് ആന്‍ഡ് ഫോസ് കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയായിരുന്നു ‘മല്ലികാവസന്തം’

ഉത്തരായനം, സ്വപ്നാടനം എന്നീ രണ്ടു ചിത്ര ങ്ങളിലൂടെത്തന്നെ മലയാള സിനിമാ ചരിത്രത്തില്‍ ഇടംപിടിച്ച മല്ലിക ജീവിതത്തിലും കലയിലും സ്വയം പുതുക്കിപ്പണിയുകയും
പരിണമിക്കുകയും ചെയ്ത വ്യക്തിയാണെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത മന്ത്രി പി. രാജീവ് പറഞ്ഞു.
മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷനായിരുന്നു.

താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി അമ്മയാണെന്ന് നടൻ പൃഥ്വിരാജ് . സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങിൽ വച്ചാണ് പൃഥ്വിരാജ് അമ്മയെക്കുറിച്ച് വാചാലയായത്.

എനിക്ക് അമ്മയോടൊപ്പം അഭിനയിക്കാനും അമ്മയെ വച്ച് സിനിമ നിർമിക്കാനും അമ്മയെ സംവിധാനം ചെയ്യാനും ഉള്ള ഭാഗ്യം ലഭിച്ചു.

ഇത് മൂന്നും ചെയ്യാൻ ഭാഗ്യം കിട്ടിയ എത്ര മക്കളുണ്ട് എന്ന് എനിക്കറിയില്ല.
അമ്മയാണ് തങ്ങളുടെ കുടുംബത്തിൽ ഏറ്റവും മികച്ച ആർട്ടിസ്റ്റ്.

’50 വർഷക്കാലം സിനിമയിൽ സജീവമായി നിൽക്കുക എന്നത് ഒരു അതിശയമാണ്. അത് സിനിമയിൽ പ്രവർത്തിക്കുന്ന ചേട്ടനെയും എന്നെയും പോലെയുള്ള ചെറിയ കലാകാരന്മാർക്ക് ഞങ്ങൾ ഇന്ന് പിന്നിട്ട രണ്ട് ദശാബ്ദ കാലങ്ങൾ പുറകോട്ട് നോക്കുമ്പോൾ മനസ്സിലാകും 50 വർഷം എന്നത് എത്ര വലിയ നേട്ടം ആണെന്നത്.

കാൽനൂറ്റാണ്ടോളം അമ്മ സിനിമയിൽ വിട്ടുനിന്ന ഒരു വീട്ടമ്മ മാത്രമായി ഒതുങ്ങി കൂടിയിരുന്നു. എന്നിട്ടും തിരിച്ചുവന്ന് ഒരു അഭൂതപൂർവമായ റീസ്റ്റാർട്ട് അമ്മയ്ക്ക് സ്വന്തം കരിയറിൽ നടത്താൻ കഴിഞ്ഞു എന്നത് ആർട്ടിസ്റ്റ് എന്ന നിലയിൽ വലിയ കാര്യമാണ്.’
അമ്മയെ അഭിനയിപ്പിക്കുമ്പോഴും വീണ്ടും മോണിറ്ററിൽ അമ്മ അഭിനയിച്ചത് കാണുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ഞാൻ എന്നോട് തന്നെ പറയുന്ന ഒരു കാര്യമുണ്ട് അമ്മയാണ് ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും മികച്ച ആർട്ടിസ്റ്റ് എന്ന്.

സത്യത്തിൽ അമ്മയുടെ ടാലന്റ് വച്ച് അമ്മയ്ക്ക് ഇനിയും സിനിമയിൽ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
ഇതൊക്കെ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയിൽ അമ്മയെക്കുറിച്ച് ആധികാരികമായി പറയാനുള്ള ജ്ഞാനമൊന്നും എനിക്കില്ല. പക്ഷേ അമ്മ എന്ന നിലയിൽ ഒരു സ്ത്രീ എന്ന് നിലയിൽ ഞാൻ 41 വർഷങ്ങളായി കാണുന്ന ഏറ്റവും ധൈര്യശാലിയായ വ്യക്തിയാണ്.
പൃഥ്വിരാജ് കൂട്ടിച്ചേർത്തു.