മഹല്ലുകൾ ഐക്യത്തിന്‍റെ മാതൃകയാവണം: കെ എൻ എം സംസ്ഥാന നേതൃസംഗമം

Kozhikode

പുളിക്കൽ: മുസ്‌ലിംസമൂഹത്തിന് മാതൃകയവേണ്ട മഹല്ലുകൾ ഐക്യത്തിന്റെ മാതൃകയാവണമെന്നു ജാമിഅഃ സലഫിയ്യ കാമ്പസിൽ ചേർന്ന കെ എൻ എം സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. മഹല്ലുകൾ കെട്ടുറപ്പുള്ള സമൂഹത്തിന്റെ അടയാളമാണ്. മുസ്‌ലിംസമൂഹത്തിന്റെ മത -വിദ്യാഭ്യാസ- സാമൂഹിക മേഖലകളിൽ വലിയ സംഭാവനകൾ നല്കിയതിൽ മഹല്ലുകൾ വഹിച്ച പങ്ക് ചെറുതല്ല.
കുറ്റ കൃത്യങ്ങളും സാംസ്‌ക്കാരിക അപച്യുതികളും സമൂഹത്തിൽ വർധിച്ചു വരുന്ന പുതിയകാല സാഹചര്യത്തിൽ മാതൃകാ മഹല്ലുകളുടെ പ്രധാന്യം തിരിച്ചറിയണമെന്നും കെ എൻ എം ആവശ്യപ്പെട്ടു. മഹല്ലുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരെ തിരിച്ചറിയാൻ കഴിയണം.

വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ബുദ്ധിയും പരിജ്ഞാനവും മഹല്ലുകളുടെ പുരോഗതിക്ക് വിനിയോഗിക്കണമെന്നും കെ എൻ എം ആവശ്യപ്പെട്ടു. മഹല്ലുകളെ
രാഷ്ട്രീയവേദിയാക്കി വിഭജിക്കാനുള്ള ശ്രമം കരുതിയിരിക്കണം. മഹല്ലുകളിൽ വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടായേക്കാം. ഏത് സാഹചര്യത്തിലും
സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ മഹല്ല് നേതാക്കൾ മുന്നോട്ടു വരണമെന്നും കെ എൻ എം ആവശ്യപ്പെട്ടു. ശ്രേഷ്ഠ സമൂഹം, ഉത്കൃഷ്ട മൂല്യങ്ങൾ എന്ന പ്രമേയത്തിൽ കെ എൻ എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി റമദാനിൽ മഹല്ലുകളിൽ ശക്തമായ ബോധവൽക്കരണം നടത്താൻ സംഗമം രൂപം നൽകി.
കെ എൻ എം യുവജന വിഭാഗമായ ഐ എസ് എം സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും കുടുംബസംഗമം സംഘടിപ്പിക്കും.വനിതാ വിഭാഗമായ എം ജി എം
അയൽ കൂട്ടങ്ങൾ ഒരുക്കും.കെ എൻ എം മഹല്ല് നേതാക്കളും ഭാരവാഹികളും പങ്കെടുക്കുന്ന സംസ്ഥാന മസ്ജിദ് കോൺഫറൻസ് മാർച്ച് 2 നു മലപ്പുറം ജില്ലയിലെ
പുത്തനത്താണി ഐറിസ് ഓഡിറ്റോറിയത്തിൽ നടക്കും.

സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു.
പി പി ഉണ്ണീൻ കുട്ടി മൗലവി, നൂർ മുഹമ്മദ് നൂർഷ, പ്രൊഫ എൻ വി അബ്ദു റഹ്‌മാൻ,ഡോ.ഹുസൈൻ മടവൂർ, അബ്ദുറഹ്‌മാൻ മദനി പാലത്ത്,
എ അസ്ഗർ അലി, എം സ്വലാഹുദ്ധീൻ മദനി, എം ടി അബ്ദുസമദ് സുല്ലമി, ഹനീഫ് കായക്കൊടി, ഡോ.പി പി അബ്ദുൽ ഹഖ്, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,ഡോ.സുൾഫിക്കർ അലി, സി.മുഹമ്മദ് സലീം സുല്ലമി,
ശരീഫ് മേലെതിൽ,ഷുക്കൂർ സ്വലാഹി,സുഹ്ഫി ഇമ്രാൻ, അമീൻ അസ്ലഹ്, സുഹ്റ മമ്പാട് ,ശമീമ ഇസ്ലാഹിയ്യ എന്നിവർ പ്രസംഗിച്ചു.