ഇന്ത്യ സഖ്യത്തെയുംഇടതുപക്ഷ സഖ്യത്തെയും കൂടുതൽ ശക്തിപ്പെടുത്തണം: രാഷ്ട്രീയ ജനതാദൾ

Kozhikode

കോഴിക്കോട്: ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തെയും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും കൂടുതൽ ശക്തിപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുവാൻ രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
20 പാർലമെൻറ് മണ്ഡലങ്ങളിലും ഇടതുപക്ഷ ഇരുപത്തിയ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി രാഷ്ട്രീയ ജനതാദൾ എല്ലാ ഘടകങ്ങളും ഊർജ്ജസ്വലമായി പ്രവർത്തിപ്പിക്കുവാൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
കർഷിക സമരം ഒത്തുതീർപ്പിൽ എത്തിക്കുവാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും നിയമനുസൃതമായ മിനിമം താങ്ങുവില കർഷകർക്ക് അനുവദിച്ചു നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. വയനാട്ടിൽ സമീപകാലത്ത് വന്യ മൃഗ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടത് അതീവ ഗുരുതരമായ സാഹചര്യമാണ് അവിടെയുള്ളത് അടിയന്തര സത്വര നടപടികളാണ് സർക്കാർ അടിയന്തരമായി കൈക്കൊള്ളേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയ ജനതാദൾ നേതൃത്വത്തിൽ പാർലമെൻറ് കൺവെൻഷനുകൾ 29 പൂർത്തീകരിക്കും
ജാതി സെൻസസ് പ്രധാന പ്രശ്നമായി ഉയർത്തി കൊണ്ടുവരാനും സാമൂഹ്യനീതി പ്രസ്ഥാനങ്ങളുടെ മഹാസംഗമം ചേർക്കുവാനും യോഗം തീരുമാനിച്ചു

കോഴിക്കോട് വാർത്തക മണ്ഡലം ഹാളിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാർ അധ്യക്ഷത യോഗത്തിൽ സെക്രട്ടറി ജനറൽ ഡോ വർഗീസ് ജോർജ് റിപ്പോർട്ടിൻ തുടർച്ചകൾ നടന്നു സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡണ്ടുമാർ, പോഷക സംഘടന പ്രസിഡണ്ട്മാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.