കോഴിക്കോട്: സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ജീർണതകൾക്കെതിരെ പ്രതിരോധം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, അതിന് യുവാക്കൾ മുന്നിൽ നിൽക്കണമെന്നും ഐ. എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ ‘ലീഡേഴ്സ് മീറ്റ്’ അഭിപ്രായപ്പെട്ടു.
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരായി ഉയർന്നു വരുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും, എത്ര ഉന്നതാരായാലും തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നും സംഗമം ആവശ്യപ്പെട്ടു. ലീഡേഴ്സ് മീറ്റ് ജില്ലാ പ്രസിഡന്റ് ജുനൈദ് സലഫി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹാഫിസ് റഹ്മാൻ മദനി അധ്യക്ഷത വഹിച്ചു. അഫ്സൽ പട്ടേൽത്താഴം, അഹമ്മദ് റഊഫ്, അസ്ഹർ അത്തോളി, മുജീബ് പൊറ്റമ്മൽ, ജുനൈസ് സ്വലാഹി, ഖാദർ നരിക്കുനി, ഷിയാസ് മാസ്റ്റർ, ശജീർഖാൻ, ഷബീർ മായനാട്,ഫസൽ റഹ്മാൻ മുക്കം എന്നിവർ പ്രസംഗിച്ചു.