ലഹരിക്കെതിരെ ബോധവൽക്കരണം ശക്തമാക്കണം: കെ.എൻ.എം

Kozhikode

മാത്തറ: സമൂഹത്തിൽ അനുദിനം വർധിച്ചു വരുന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ശക്തമാക്കണമെന്ന് കെ.എൻ.എം മങ്കാവ് മണ്ഡലം മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു.

പുതു തലമുറയുടെ മനസ്സും മസ്തിഷ്ക്കവും കാർന്നു തിന്നുന്ന ലഹരിക്കെതിരെ പ്രാദേശിക തലങ്ങളിൽ കൂട്ടായ്മകൾ ശക്തിപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.സെയ്തുട്ടി അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് ജലീൽ മാമാങ്കര മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ് ബാബു, റഫീഖ് പട്ടേൽത്താഴം, അസീസ് മാത്തറ എന്നിവർ പ്രസംഗിച്ചു.