വായന പക്ഷാചരണ സമാപനവും വായന മത്സര വിജയികൾക്ക് സമ്മാന വിതാണവും

Kozhikode

കോഴിക്കോട് : ഐ വി ദാസ് ജന്മദിനത്തിലെ വായന പക്ഷാചരണ സമാപനം കാളാണ്ടിത്താഴം ദർശനം വായനശാലയിൽ വയലാർ പുരസ്കാര ജേതാവ് യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി സൽമി സത്യാർത്ഥി ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരികളായ ശ്രീരഞ്നി ചേവായൂർ, സായി പ്രഭ പറമ്പിൽ ബസാർ, ശ്രീലതരാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ദർശനം ജോയിൻ്റ് സെക്രട്ടറി ടി കെ സുനിൽകുമാർ വായന പക്ഷാചരണ റിപ്പോർട്ട് അവതരിപ്പിച്ചു. ദർശനം പ്രസിഡൻ്റ് പി സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. വായന മത്സര വിജയികളായ 26 പേർക്ക് സാഹിത്യകാരൻമാർ കയ്യൊപ്പു ചാർത്തിയ പസ്തകങ്ങൾ യു കെ കുമാരനും സൽമിസത്യാർത്ഥിയും സമ്മാനമായി വിതരണം ചെയ്തു. വായനയ്ക്കു നൽകുന്ന പുസ്തകങ്ങളിൽ വിമർശന പഠനം നടത്തിയവരായ രജിത്ത് ആയഞ്ചേരി, സ്വാമിനാഥൻ പാറേക്കാട്ട്, ബിജു ചാലിൽ , ബീനാ വിജയൻ, ടി കെ വത്സലകുമാരി, വി കെ വിജയലക്ഷ്മി,ചെട്ടി കുളങ്ങര എം പി ദിനേശൻ, ഡഗ്ളസ് ഡി.സിൽവ, ന്യൂയോർക്ക് സർഗ്ഗവേദി മെൻ്റെർ എഴുത്തുകാരൻ ജോസ് ചെരിപുറത്തിനു വേണ്ടി അദ്ദേഹത്തിൻ്റെ പ്രതിനിധി എന്നിവർ പുരസ്കാര ഫലകം ഏറ്റുവാങ്ങി. ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും നിർവ്വാഹക സമിതി അംഗം അഡ്വ. ബി കെ ശ്രീജേഷ് നന്ദിയും പറഞ്ഞു.