മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍കടലിന്‍റെ മക്കള്‍ കലാവിരുന്നൊരുക്കി

Malappuram

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ ഇന്നലെ തുടക്കമിട്ട സാംസ്‌കാരിക വിനിമയം പരിപാടിയുടെ രണ്ടാമത്തെ ദിവസം നടന്ന ലക്ഷദ്വീപ് കലാസന്ധ്യയില്‍ കടമത്ത് ദ്വീപില്‍ നിന്നുള്ള കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി പരിപാടി ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു.

ടി.കെ. ഹംസ, ലക്ഷദ്വീപ് സഹരണ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ സെക്രട്ടറി എ.കെ. നിയുമത്തുള്ള, അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, വൈസ്‌ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി തുടങ്ങിയവര്‍ സംസാരിച്ചു. കടമത്ത് ദ്വീപിലെ രാജീവ് ഗാന്ധി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് റിക്രിയേഷന്‍ ക്ലബ്ബിനെ പ്രതിനിധീകരിച്ച് എത്തിയ യു.സി. അബ്ദുല്‍ ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള 16-അംഗ കലാസംഘം ലക്ഷദ്വീപ് കോല്‍ക്കളി, പരിച കളി, ആട്ടം ഡാന്‍സ്, ഒപ്പനപ്പാട്ട്, ഡോലിപ്പാട്ട്, ഉലക്കമുട്ട് തുടങ്ങിയ കലകള്‍ ലക്ഷദ്വീപ് കലാസന്ധ്യയില്‍ അവതരിപ്പിക്കപ്പെട്ടു.