“സി പി ആർ പരിശീലനം കുടുംബത്തിലേക്ക്” കാംപെയിൻ തുടങ്ങി

Kannur

കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) ഉത്തരമേഖലയുടെയും ഇൻസ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ, സികാസ കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ സി പി ആർ പരിശീലനം കുടുംബത്തിലേക്ക് കാംപെയിൻ തുടങ്ങി. “എംപവർ സിപിആർ, സ്വയം പരിശീലനം നേടുക, കുടുംബത്തെ പരിശീലിപ്പിക്കുക” ക്യാമ്പയിന്റെ ഭാഗമായി വിവിധ സംഘടനകളുമായി സഹകരിച്ചുകൊണ്ട് ഐഎംഎ സംസ്ഥാനതലത്തിൽ കാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. ഐ എം എ എമർജൻസി ലൈഫ് സപ്പോർട്ട് കോഡിനേറ്റർ ഡോ സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്തു. ഐ സി എ ഐ ചെയർമാൻ സുജനപാൽ കെ കെ അധ്യക്ഷനായിരുന്നു. സി പി ആറിന് പുറമേ ട്രോമാകെയർ സപ്പോർട്ട്, പ്രഥമ ശുശ്രൂഷ പരിശീലനം എന്നിവയും സംഘടിപ്പിച്ചിരുന്നുപ്രശാന്ത് ഡി പൈ, മുഹമ്മദ് ഫൈസൽ, എജെ മാത്യു, ശിവപ്രസാദ് കെ, വിനീത് കൃഷ്ണൻ, ഐ എ പി സെക്രട്ടറി ഡോ ആര്യാദേവി നേതൃത്വം നൽകി.