കൊല്ലം: പാരിപ്പള്ളി യു കെ എഫ് എഞ്ചിനീയറിംഗ് ആന്‍റ് ടെക്നോളജിയിയിലെ പോളിടെക്നിക് അധ്യാപകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘ഡിപ്ലോമ തലത്തില്‍ ഫലത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസവും, കോഴ്സുകള്‍ തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും സ്വീകരിക്കേണ്ട ഫലപ്രദമായ സംവിധാനങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രോഗ്രാമിന്‍റെ ഉദ്ഘാടനം കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് നിര്‍വഹിച്ചു. പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. ഔട്ട് കം ബെയ്സ്ഡ് എഡ്യൂക്കേഷന്‍ വിഷയത്തില്‍ കടുത്തുരുത്തി ഗവണ്മെന്‍റ് പോളിടെക്നിക് കോളേജ് അദ്ധ്യാപകന്‍ പ്രൊഫ. കെ. പി. ശ്രീരാജ് ക്ലാസ്സ് നയിച്ചു.
യു കെ എഫ് എന്‍ജിനീയറിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍ എന്നിവര്‍ പ്രസംഗിച്ചു.