ജോർജ് ഇട്ടിയേപ്പാറയും ചെറുവത്തൂർ സത്യപാലനും RLM കാസർഗോഡ് ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്റർമാർ

Kasaragod

കാസർഗോഡ്: ജോർജ് ഇട്ടിയേപ്പാറയും ചെറുവത്തൂർ സത്യപാലനും
RLM-ന്റെ കാസർഗോഡ് ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്റർമാരായി നിയമിക്കപ്പെട്ടു.

നിലവിലുണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടതിനെ തുടർന്നാണ് ഓർഗനൈസിംഗ് കോർഡിനേറ്റർമാരെ നിയമിച്ചതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ പറഞ്ഞു.

അടുത്ത ജില്ലാകമ്മറ്റി രൂപീകരിക്കുന്നതിനുള്ള സംഘാടക ചുമതല പുതിയ ഓർഗനൈസിംഗ് കോർഡിനേറ്റർമാരിൽ നിക്ഷിപ്തമായിരിക്കുമെന്ന് കൈപ്പാറേടൻ അറിയിച്ചു.