തിരുന്നാവായ: ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ ഒളിമ്പിക്സ് വിവിധ മത്സരങ്ങളോടെ നടന്നു . അഞ്ച് ഗ്രൂപ്പുകളിലായി വിവിധ വിഭാഗങ്ങളിൽ ഇരുപത്തിഅഞ്ച് ഇനങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികൾ മത്സരിച്ചു. ഹൗസ് ടീം, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, എസ് പി സി, ജെ ആർ സി, എൻ എസ് എസ് , ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ മാർച്ച് പാസ്റ്റ് ശ്രദ്ധേയമായി.
മലപ്പുറം ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി വി.പി. മുഹമ്മദ് കാസിം ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി.ഹാരിസ് അധ്യക്ഷത വഹിച്ചു. മാനേജർ പ്രതിനിധി ഷാനവാസ് മയ്യേരി. പ്രിൻസിപ്പൽ ടി. നിഷാദ്, പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക്, ഉപപ്രധാന അധ്യാപിക കെ. ശാന്തകുമാരി, കായിക അധ്യാപകൻ എ. എൻ.ജമീർ എന്നിവർ പ്രസംഗിച്ചു.