ഓര്‍മകളിലെ ഖത്തര്‍-പുസ്തകം പ്രകാശിപ്പിച്ചു

Kozhikode

കോഴിക്കോട്: മയനാട് സ്വദേശിനി പി.എം. ശ്യാമളയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ഓര്‍കളിലെ ഖത്തര്‍, കവി പി.കെ. ഗോപി പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ കെ.ജി. രഘുനാഥ് പുസ്തകം ഏറ്റുവാങ്ങി. ഗള്‍ഫ്‌നാടുകളിലെ സാമ്പത്തിക മുന്നേറ്റങ്ങളില്‍ മലയാളികളുടെ വിയര്‍പ്പുണ്ടെന്നും സഞ്ചാരസാഹിത്യത്തില്‍ കൈയടക്കമുള്ള എഴുത്തുകാരിയായി ശ്യാമള മാറിയതിന്റെ സൂചനയാണ് ഓര്‍മകളിലെ ഖത്തര്‍ എന്ന പുസ്തകമെന്നും പി.കെ. ഗോപി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ പി. അനിലിന് നല്‍കി, സാംസ്‌കാരികപ്രവര്‍ത്തകന്‍ എം.എ. ജോണ്‍സണ്‍ പുസ്തകത്തിന്റെ ആദ്യ വില്‍പന നിര്‍വഹിച്ചു. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ഡോ. മിനി പ്രസാദ് പുസ്തകപരിചയം നടത്തി. കൈരളി വേദി ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ജാനമ്മ കുഞ്ഞുണ്ണി, ദേശാഭിമാനി റിട്ട. ഡെപ്യൂട്ടി എഡിറ്റര്‍ മധുകുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി അബ്ദുല്‍ നാസര്‍, പി.എം. ശ്യാമള സംസാരിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.