തലശ്ശേരി : ജ്ഞാനോദയ യോഗം വയലിൽ തലശ്ശേരി മുനിസിപ്പാലിറ്റി, കൃഷി വകുപ്പ്, ജ്ഞാനോദയ യോഗം, തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ്, മാനേജിങ് കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉത്പാദിപ്പിച്ച അരിയുടെ വിതരണോദ്ഘാടനം മാർച്ച് ഒന്നിന് തലശ്ശേരി കാർണിവൽ നോടനുബന്ധിച്ച് സെറ്റിനറി പാർക്കിൽ പ്രത്യേകം സജ്ജമാക്കിയ പവലിയനിൽ കേരള സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം നിർവഹിക്കും.

ചsങ്ങിൽ തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കെ ജമുനാ റാണി മറ്റ് ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജ്ഞാനോദയം ഭാരവാഹികൾ, മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സ്കൂൾ അധ്യാപകർ, പി ടി എ ഭാരവാഹികൾ, സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഭാരവാഹികൾ, കൃഷി വിജ്ഞാൻ കേന്ദ്രം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും
അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ വിഷ്ണു എസ് നായർ, എ ഡി എ മാർക്കറ്റിംഗ് പ്രതിനിധി സി വി ജിതേഷ്, തലശ്ശേരി കൃഷി ഫീൽഡ് ഓഫീസർ കൃഷ്ണൻ പി പി തുടങ്ങിയവരുടെ നേതൃത്വത്തിൽ അരിയുടെ ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്തി.