നവോത്ഥാന പ്രവർത്തനം കാലം ആവശ്യപ്പെടുന്നു

Kannur

വളപട്ടണം : പ്രമുഖ രാഷ്ടീയ പാർട്ടികളും നേതാക്കളും കൂടോത്രപ്പേടിയിലായ ഇക്കാലത്ത് ജീവിതത്തിന് നിർഭയത്വം നൽകുന്ന ദൈവിക സന്ദേശങ്ങൾക്ക് പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് കെ.എൻ.എം.മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസുദ്ദീൻ പാലക്കോട്‌. കാലം തേടുന്ന ഇസ്ലാഹ് കെ.എൻ.എം മർകസുദ്ദഅവ ത്രൈമാസ സന്ദേശ പ്രചാരണ ഭാഗമായുള്ള വളപട്ടണം മണ്ഡലം മവദ്ദ ഫാമിലി മീറ്റ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടോത്രം മതപരമായോ ശാസ്ത്രീയമായോ അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസമാണ്. രാഷ്ട്രീയ പാർട്ടികൾ രാ ഷ്ട്ര പുനർനിർമാണ പ്രവർത്തനത്തിലും മത സംഘടനകൾ വ്യക്തികളുടെയും കുടുംബത്തിൻ്റെയും ധാർമിക വളർച്ചക്കുമാണ് പ്രവർത്തിക്കേണ്ടത്. ഈ ‘ രണ്ട് കൂട്ടരിലും കൂടോത്രപ്പേടിയിൽ ജീവിക്കുന്നവരുണ്ടെന്നത് കാലം നവോത്ഥാനം തേടുന്നു എന്നതിൻ്റെ തെളിവാണെന്നും ശംസുദ്ദീൻ പാലക്കോട് പറഞ്ഞു

അബ്ദുല്ലത്തീഫ് പൂതപ്പാറ അധ്യക്ഷത വഹിച്ചു. ശിയാസ് സലഫി, അമീർ അൻസാരി, ഹുമയൂൺ കബീർ ഫാറൂഖി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
അബ്ദുൽ ജബ്ബാർ മൗലവി, കെ.പി. ഹസീന, ഷിസിൻ, നൗഷാദ് കൊല്ലറത്തിക്കൽ എന്നിവർ പ്രസംഗിച്ചു. കെ എൽ പി ഹാരിസ് സമാപന പ്രസംഗം നടത്തി.